Kerala
![Kozhikode DYFI worker attacked Kozhikode DYFI worker attacked](https://www.mediaoneonline.com/h-upload/2023/12/06/1400763-untitled-1.webp)
Kerala
കോഴിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു
![](/images/authorplaceholder.jpg?type=1&v=2)
6 Dec 2023 6:41 PM GMT
യൂത്ത് ലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം
കോഴിക്കോട്: മേപ്പയ്യൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. മേപ്പയ്യൂർ എടത്തിൽ മുക്കിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനാണ് വെട്ടേറ്റത്.
ഗുരുതരമായ പരിക്കേറ്റ സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.