Kerala
![കോഴിക്കോട് ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു കോഴിക്കോട് ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു](https://www.mediaoneonline.com/h-upload/2024/05/31/1426197-accident.webp)
Kerala
കോഴിക്കോട് ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
31 May 2024 5:50 PM GMT
അപകടസ്ഥലത്ത് പൊലീസ് എത്താൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു.
കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. പൊയിൽകാവ് സ്വദേശി ഷിൽനയാണ് മരിച്ചത്. അപകടസ്ഥലത്ത് പൊലീസ് എത്താൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വെളളിയാഴ്ച്ച വെെകുന്നേരം 7:30 ഓടെയാണ് സംഭവം. യുവതി സഞ്ചരിച്ച സ്കൂട്ടറിലേക്ക് മീനുമായി പോവുന്ന ലോറി ഇടിക്കുകയായിരുന്നു. ചക്രം ദേഹത്തു കൂടി കയറി ഇറങ്ങി. സംഭവസ്ഥലത്ത് തന്നെ യുവതി മരിച്ചു.