Kerala
കോഴിക്കോട് 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kerala

കോഴിക്കോട് 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Web Desk
|
21 May 2024 10:45 AM GMT

കോഴിക്കോട് ഗാന്ധി നഗർ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ‌കോഴിക്കോട് ഗാന്ധി നഗർ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം. ജൂൺ 25 ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

19കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ചോർച്ചയുണ്ടായെന്ന് കെ.എസ്.ഇ.ബി കണ്ടെത്തിയിരുന്നു. സർവീസ് വയറിലും കടയുടെ വയറിങ്ങിലും വൈദ്യുതി ചോർച്ചയുണ്ടായി. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി നടത്തിയ പരിശോധനയിൽ ചോർച്ച കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് വൈദ്യുതി ചോർച്ചയുണ്ടായെന്നും വിളിച്ച് പറഞ്ഞിട്ടും ഇതിൽ യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു. അന്തിമ റിപ്പോർട്ട് ഉടൻ തന്നെ വൈദ്യുതി മന്ത്രിക്ക് കൈമാറും.

Similar Posts