Kerala
കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററാക്കുന്നു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
Kerala

കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററാക്കുന്നു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

Web Desk
|
22 Jan 2022 2:00 AM GMT

കോര്‍പ്പറേഷന്റെ തീരുമാനം പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ചാണ് വിദ്യാര്‍‌ഥികള്‍ സമരമാരംഭിച്ചത്

കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ സമരത്തില്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ തീരുമാനം പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ചാണ് വിദ്യാര്‍‌ഥികള്‍ സമരമാരംഭിച്ചത്. വിദ്യാര്‍ഥികളുമായി ചര്‍‌ച്ച നടത്തുമെന്ന് ഡി എം ഓ അറിയിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എസ് എല്‍ ടി സി തുടങ്ങുന്നത് അഡ്മിറ്റായ മറ്റു രോഗികളെ ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.കഴിഞ്ഞ വര്‍ഷവും ഇവിടെ എസ് എല്‍ ടി സി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അന്ന് ക്ലാസുകള്‍ നടന്നിരുന്നില്ല. ഇത്തവണ ക്ലാസുകള്‍ നടക്കുന്നതിനാല്‍ എസ് എല്‍ ടി സി മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നാണ് വിദ്യാര്‍‌ഥികള്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം..

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കാരപ്പറമ്പ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ തീരുമാനമെടുത്തത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയായിരുന്നു തീരുമാനം. ഇതിനെതിരെ കോളേജില്‍ എസ് എഫ് ഐയും കെ എസ് യുവും സമരം ആരംഭിച്ചിട്ടുണ്ട്.


Similar Posts