Kerala
Kerala
പ്ലസ് വണ്ണിന് പിന്നാലെ കോഴിക്കോട് പോളിടെക്നിക്കുകളിലും സീറ്റില്ല
|3 July 2024 3:35 AM GMT
മതിയായ സീറ്റുകളില്ലാത്തത് വിദ്യാർഥികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്
കോഴിക്കോട്: പ്ലസ് വണ്ണിന് മതിയായ സീറ്റുകളില്ലാത്ത കോഴിക്കോട് ആവശ്യത്തിന് പോളിടെക്നിക്കുകൾ ഇല്ലാത്തത് വിദ്യാർഥികളുടെ ദുരിതം ഇരട്ടിയാക്കുന്നു. സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലേറെ സീറ്റുകൾ ഉണ്ടെങ്കിലും ജില്ലയിൽ 495 സീറ്റുകൾ മാത്രമാണ് ആകെയുള്ളത്. കോഴിക്കോട് രണ്ട് പോളിടെക്നിക്ക് കോളേജുകളാണുള്ളത്.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സംബന്ധിച്ച ചോദ്യങ്ങൾക്ക് പോളിടെക്നിക് കോളജുകളിലെ സീറ്റുകളുടെ എണ്ണം കൂടി ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ മന്ത്രി മലബാറിൽ ആവശ്യത്തിന് സീറ്റുണ്ടെന്ന വാദം ഉയർത്തിയത്.
സങ്കേതിക വിദ്യാഭ്യാസ രംഗത്ത് സാധാരണക്കാരൻ്റെ ആശ്രയമാണ് പോളിടെക്നിക്കുകൾ. പ്ലസ് വൺ സീറ്റുകൾക്കൊപ്പം പോളിടെക്നിക്കുകളിലും മതിയായ സീറ്റുകളില്ലാത്തത് കോഴിക്കോട്ടെ വിദ്യാർഥികളുടെ ദുരിതം ഇരട്ടിയാക്കുകയാണ്.