Kerala
കോഴിക്കോട്ട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂൾ മതിലിൽ ഇടിച്ചുകയറി,
Kerala

കോഴിക്കോട്ട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂൾ മതിലിൽ ഇടിച്ചുകയറി

Web Desk
|
5 Jun 2023 7:17 AM GMT

എരഞ്ഞിക്കൽ ഗവ എൽ പി സ്‌കൂളിന്റെ മതിലിലാണ് ബസ് ഇടിച്ച് കയറിയത്

കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂൾ മതിലിൽ ഇടിച്ചുകയറി. എരഞ്ഞിക്കൽ ഗവ എൽ പി സ്‌കൂളിന്റെ മതിലിലാണ് ബസ് ഇടിച്ച് കയറിയത്.

അപകടത്തിൽ ആർക്കും പരിക്കില്ല .തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ബസിന്റെ ടയർപൊട്ടിയതിന് പിന്നാലെ നിയന്ത്രണം വിട്ടത്. മതിലിനോട് ചേർന്ന് കുട്ടികളുടെ പാർക്കുണ്ട്. ഇവിടേക്കാണ് ബസ് ഇടിച്ചുകയറിയത്.


Similar Posts