Kerala
Kozhikode RTO called a meeting of private bus owners after MediaOne news on danger stops
Kerala

കോഴിക്കോട് ആർ.ടി.ഒ സ്വകാര്യ ബസ് ഉടമകളുടെ യോഗം വിളിച്ചു; 'അപകട സ്റ്റോപ്' വാർത്തയിൽ നടപടി

Web Desk
|
12 Dec 2023 5:40 AM GMT

ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ ബസുകൾ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് മീഡിയവൺ വാർത്ത പുറത്തുവിട്ടത്

കോഴിക്കോട്: നടുറോഡിലെ 'അപകട സ്റ്റോപ്' വാർത്തയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് ആർ.ടി.ഒ സ്വകാര്യ ബസ് ഉടമകളുടെ യോഗം വിളിച്ചു. രാവിലെ 11നാണു യോഗം. മീഡിയവൺ വാർത്തയിലാണു നടപടി.

ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ ബസുകൾ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് മീഡിയവൺ വാർത്ത പുറത്തുവിട്ടത്. അപകടം ക്ഷണിച്ചുവരുത്തും വിധം നടുറോഡിലാണ് പല ബസുകളും നിർത്തുന്നത്. പേടിയോടെയാണ് ബസുകളിൽ കയറിയിറങ്ങുന്നതെന്ന് യാത്രക്കാർ പറയുന്നു. ബസുകൾ യാത്രക്കാരെ കയറ്റുന്നതു ഇറക്കുന്നതും സുരക്ഷിതമല്ലെന്നാണ് മീഡിയവൺ അന്വേഷണത്തിൽ വ്യക്തമായത്. നടുറോഡിൽ അപകടകരമാം വിധം നിർത്തിയാണ് പല ബസുകളും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.

യാത്രക്കാരെ ഇറക്കുന്നത് നടുറോഡിൽ. ബസിൽ കയറിപ്പറ്റാൻ നടുറോഡിലേക്ക് ഇങ്ങനെ ഓടണം. പിന്നിൽ നിന്ന് വാഹനങ്ങൾ വരുമോയെന്ന പേടിയോടെയാണ് ഈ സാഹസം. അവർക്ക് തീരെ സമയമില്ലെന്നാണ് പറയുന്നത്. ബസ് നടുറോഡിൽ നിർത്തുമ്പോൾ പലരും ഓടിക്കയറുകയാണെന്നും യാത്രക്കാർ പറയുന്നു. ബസ് സ്റ്റോപുകളിൽ ഒതുക്കി നിർത്തിയാൽ പിന്നിലെ വാഹനങ്ങൾ മറികടക്കും. അത് തടയാനാണ് ബസുകൾ നടുറോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമെല്ലാമെന്നു നാട്ടുകാർ ആരോപിക്കുന്നു.

Summary: Kozhikode RTO called a meeting of private bus owners after MediaOne news on 'danger stops'

Similar Posts