Kerala
Kerala
ആശയക്കുഴപ്പത്തിലായി കോഴിക്കോട്ടെ അവധി പ്രഖ്യാപനം: പ്രധാനാധ്യാപകർക്ക് തീരുമാനിക്കാമെന്ന് കലക്ടർ; അവധി പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ ഡയറക്ടർ
|19 July 2024 1:05 AM GMT
കാലാവസ്ഥ പ്രവചനമറിയാതെ അവധി നൽകുന്നതെങ്ങനെയെന്നായിരുന്നു അധ്യാപകരുടെ ചോദ്യം
കോഴിക്കോട്: അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി കോഴിക്കോട്ടെ സ്കൂളുകൾക്കുള്ള അവധി പ്രഖ്യാപനം. സാഹചര്യം നോക്കി അതാത് പ്രദേശത്ത് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് അവധി നൽകാം എന്നാണ് വ്യാഴാഴ്ച ജില്ലാ കലക്ടർ അറിയിച്ചത്. എ.ഇ.ഒയുമായി ആലോചിച്ച് പ്രധാനാധ്യാപകർ തീരുമാനിക്കാനായിരുന്നു നിർദേശം.
ഇത് അധ്യാപകർക്കിടയിൽ എതിർപ്പുണ്ടാക്കി. അധ്യാപകരുടെ തലയിൽ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കുകയാണെന്നും കാലാവസ്ഥ പ്രവചനമറിയാതെ അവധി നൽകുന്നതെങ്ങനെയെന്നും അധ്യാപകർ ചോദിച്ചു. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെയും അറിയിച്ചു. ഇതോടെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ കോഴിക്കോട്ടെ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.