Kerala
Kerala
തിരുവമ്പാടിയിൽനിന്ന് കാണാതായ 14കാരിയെ കണ്ടെത്തി
|11 Oct 2024 4:20 AM GMT
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്
കോഴിക്കോട്: തിരുവമ്പാടിയില്‍ നിന്ന് കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുമായി മുക്കം പൊലീസ് നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്.
ഡാൻസ് ക്ലാസിനായി സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. വീട്ടിലെ മൊബൈൽ ഫോണും കയ്യിൽകരുതിയിരുന്നു. പിന്നാലെ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.