Kerala
![കോഴിക്കോട് സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചു കയറി: 12 പേർക്ക് പരിക്ക് കോഴിക്കോട് സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചു കയറി: 12 പേർക്ക് പരിക്ക്](https://www.mediaoneonline.com/h-upload/2022/10/18/1326005-untitled-1.webp)
Kerala
കോഴിക്കോട് സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചു കയറി: 12 പേർക്ക് പരിക്ക്
![](/images/authorplaceholder.jpg?type=1&v=2)
18 Oct 2022 4:27 PM GMT
മാവൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചു കയറി 12 പേർക്ക് പരിക്ക്. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികളുൾപ്പടെ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.