'കൊറിയയിലേക്ക് ഉള്ളികൃഷിക്കാവശ്യമായ ആളുകൾക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞു'- ഒഡെപെക്ക് ചെയർമാന് പറയാനുള്ളത്
|വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് രൂപീകൃതമായ സ്ഥാപനമാണ് സ്ഥാപനമാണ് ഒഡെപെക്ക്
ഡൽഹി: കൊറിയയിലേക്ക് ഉള്ളികൃഷിക്കാവശ്യമായ ആളുകൾക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞെന്ന് ഒഡെപെക്ക് ചെയർമാൻ കെ.പി അനിൽകുമാർ.കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടനെ തന്നെ നിയമനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജർമനിയിലും നിരവധി തൊഴിലവസരങ്ങളുണ്ടെന്നും പരമാവധി ആളുകൾക്ക് തൊഴിൽ നൽകുകയെന്നതാണ് കേരള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും കെ.പി അനിൽ കുമാർ പറഞ്ഞു.
ജർമനിയിലെ സർക്കാരിന്റെ കീഴിലുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഡെഫ നേഴ്‌സുമാരുടെ ജോലി ഒഴിവുകളെക്കുറിച്ച് അറിയിച്ചിരുന്നെന്നും, ഇതിന്റെ ഭാഗമായി 100 നേഴ്‌സുമാർക്ക് കേരള സർക്കാർ സൗജന്യമായി ജർമൻ ഭാഷ പഠിക്കാൻ അവസരം ഒരുക്കുന്നുണ്ടെന്നും ഒഡെപെക്ക് ചെയർമാൻ പറഞ്ഞു.
വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് രൂപീകൃതമായ സ്ഥാപനമാണ് സ്ഥാപനമാണ് ഒഡെപെക്ക്. അതിനാൽ വിദേശത്ത് തൊഴിലവസരങ്ങൾ കണ്ടെത്താനോ തൊഴിലാളികളെ പറഞ്ഞയക്കാനോ അനുമതിയുടേയോ ആവശ്യമില്ല, പക്ഷേ നമ്മൾ ജോലിക്ക് അയക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത മനസിലാക്കുന്നത് വിദേശകാര്യമന്ത്രാലയത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.