Kerala
ആളുകളെ ഉപദ്രവിച്ചാൽ സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലും; വിവാദ പരാമർശവുമായി കെ.പി അനിൽകുമാർ
Kerala

'ആളുകളെ ഉപദ്രവിച്ചാൽ സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലും'; വിവാദ പരാമർശവുമായി കെ.പി അനിൽകുമാർ

Web Desk
|
13 Jan 2022 4:38 PM GMT

എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകം സുധാകരന്റെ പിന്തുണയോടെയാണെന്ന് ആരോപിച്ചായിരുന്നു അനിൽകുമാറിന്റെ പ്രസംഗം.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പ്രകോപന പ്രസംഗവുമായി കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന കെ.പി അനിൽകുമാർ. പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാൻ കേരളത്തിൽ ആണുങ്ങളുണ്ടെന്ന് അനിൽകുമാർ പറഞ്ഞു.

'എസ്.എഫ്.ഐക്കാരെ കുത്തിമലർത്താൻ തങ്ങളുടെ പിള്ളേരെ അയച്ചെന്ന് സുധാകരൻ പറയുന്നു. സുധാകരാ, നീ കോൺഗ്രസ്സുകാരനായി പ്രവർത്തിക്കാമെങ്കിൽ ഈ കേരളത്തിൽ രാഷ്ട്രീയം നടത്താം. അതല്ല ആളുകളെ ഉപദ്രവിച്ച് റോട്ടിലൂടെ നടക്കുകയാണെങ്കിൽ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാൻ ആണുങ്ങളുണ്ട് കേരളത്തിൽ. കൊലകൊല്ലിയെ പോലെ ആർത്തട്ടഹസിച്ചാണ് സുധാകരൻ നടക്കുന്നതെങ്കിൽ ആ കൊലകൊല്ലിയുടെ കൊമ്പ് ഈ കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ഉശിരുള്ള കുട്ടികളാണ് ഈ കേരളത്തിൽ ഇരിക്കുന്നതെന്ന് സുധാകരൻ തിരിച്ചറിയണം' -അനിൽകുമാർ പറഞ്ഞു.

Similar Posts