Kerala
കെ.പി അനിൽകുമാറിന്റെ കൊലവിളി പ്രസംഗം; നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്
Kerala

കെ.പി അനിൽകുമാറിന്റെ കൊലവിളി പ്രസംഗം; നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്

Web Desk
|
14 Jan 2022 5:24 AM GMT

പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാൻ കേരളത്തിൽ ആണുങ്ങളുണ്ടെന്നായിരുന്നു അനിൽകുമാർ പറഞ്ഞത്

കെ.പി അനിൽകുമാർ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്. അനിൽ കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപെട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ കമ്മീഷണർക്ക് പരാതി നൽകും. കെ സുധാകരനെ കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് അനിൽ കുമാർ നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കി.

പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാൻ കേരളത്തിൽ ആണുങ്ങളുണ്ടെന്നായിരുന്നു അനിൽകുമാർ പറഞ്ഞത്. 'എസ്.എഫ്.ഐക്കാരെ കുത്തിമലർത്താൻ തങ്ങളുടെ പിള്ളേരെ അയച്ചെന്ന് സുധാകരൻ പറയുന്നു. സുധാകരാ, നീ കോൺഗ്രസ്സുകാരനായി പ്രവർത്തിക്കാമെങ്കിൽ ഈ കേരളത്തിൽ രാഷ്ട്രീയം നടത്താം. അതല്ല ആളുകളെ ഉപദ്രവിച്ച് റോട്ടിലൂടെ നടക്കുകയാണെങ്കിൽ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാൻ ആണുങ്ങളുണ്ട് കേരളത്തിൽ. കൊലകൊല്ലിയെ പോലെ ആർത്തട്ടഹസിച്ചാണ് സുധാകരൻ നടക്കുന്നതെങ്കിൽ ആ കൊലകൊല്ലിയുടെ കൊമ്പ് ഈ കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ഉശിരുള്ള കുട്ടികളാണ് ഈ കേരളത്തിൽ ഇരിക്കുന്നതെന്ന് സുധാകരൻ തിരിച്ചറിയണം' -അനിൽകുമാർ പറഞ്ഞു.

Similar Posts