Kerala
ദേശാഭിമാനിയുടെ പോൺഗ്രസ് തലക്കെട്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കെ.പി.സി.സി
Kerala

ദേശാഭിമാനിയുടെ 'പോൺഗ്രസ്' തലക്കെട്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കെ.പി.സി.സി

Web Desk
|
18 April 2024 1:10 PM GMT

തലക്കെട്ട് എം.വി ഗോവിന്ദന്റെ അറിവോടെയാണെന്ന് എം.എം ഹസ്സൻ

തിരുവനന്തപുരം: ദേശാഭിമാനിയുടെ 'പോൺഗ്രസ്' തലക്കെട്ടിനെതിരെ കെ.പി.സി.സി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടിയാണ് പരാതി. കമ്മിഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു. കെ.കെ ശൈലജയുമായി ബന്ധപ്പെട്ട വ്യക്തിഹത്യാ വാർത്തയുടെ തലക്കെട്ടാണ് പരാതിക്ക് അടിസ്ഥാനം. തലക്കെട്ട് എം.വി ഗോവിന്ദന്റെ അറിവോടെയെന്നാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

'പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയെല്ലാം 'പോണ്‍ഗ്രസ്' എന്ന് വിശേഷിപ്പിച്ച് കാര്‍ട്ടൂണ്‍ സഹിതമാണ് എട്ടുകോളം വാര്‍ത്ത നിരത്തിയത്. വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ട്. വടകരയില്‍ യു.ഡി.എഫ് സ്ഥാനര്‍ഥിക്കെതിരെ നുണബോംബ് പൊട്ടിച്ച് ചീറ്റിയതിന്റെ ചമ്മല്‍ ഒളിപ്പിക്കാനാണ് ഈ രീതിയില്‍ പ്രചാരണം നടത്തുന്നത്. വടകരയിലെ വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍വെക്കാനാണ് സി.പി.എം ശ്രമിക്കുന്നത്'- കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ്‌ എം.എം ഹസ്സൻ പറഞ്ഞു.

ഇൻഡ്യ മുന്നണിയുടെ ഭാഗമായ സി.പി.എമ്മില്‍ നിന്ന് ഈ സമീപനം പ്രതീക്ഷിച്ചില്ല. അതേരീതിയില്‍ മറുപടി പറയാത്തത് കോണ്‍ഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാര്‍മികമൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

Similar Posts