Kerala
കെ.വി തോമസിനെതിരെ നടപടി വേണമെന്ന് കെപിസിസി; കെ.സുധാകരൻ സോണിയഗാന്ധിക്ക് കത്തയച്ചു
Kerala

കെ.വി തോമസിനെതിരെ നടപടി വേണമെന്ന് കെപിസിസി; കെ.സുധാകരൻ സോണിയഗാന്ധിക്ക് കത്തയച്ചു

Web Desk
|
9 April 2022 2:21 PM GMT

കെ.വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്

സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി. കെ. സുധാകരൻ സോണിയ ഗാന്ധിക്ക് കത്തയച്ചു. കഴിഞ്ഞ ഒരുവർഷമായി സിപിഎം നേതാക്കളുമായി കെ.വി.തോമസിന് സമ്പർക്കം. പാർട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്ന് കത്തിൽ പറയുന്നു. കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.

അതേസമയം, സിപിഎം വേദിയിലെത്തി കെ.വി തോമസ് മഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചു. കേരളത്തിന്റെ അഭിമാനമാണ് പിണറായി വിജയനെന്നായിരുന്നു കെ.വി തോമസിന്റെ പ്രശംസ. പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ ഇച്ഛാശക്തിയുള്ളയാളാണ്. കോവിഡ് ചെറുക്കുന്നതിൽ ഏറ്റവും നല്ല രീതിയിൽ കേരളം പ്രവർത്തിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായത് പിണറായിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമെന്നും കെ.വി.തോമസ് പറഞ്ഞു.


Related Tags :
Similar Posts