ഏക സിവിൽ കോഡിനെതിരെ കെ.പി.സി.സി ജനസദസ്സ് ഇന്ന് കോഴിക്കോട്ട്
|പരിപാടിയിൽ മണിപ്പൂർ ജനതക്കുള്ള ഐക്യദാർഢ്യവും പ്രഖ്യാപിക്കും
കോഴിക്കോട്: ഏകസിവിൽ കോഡിനെതിരെ കെ.പി.സി.സി സംഘടിപ്പിക്കുന്ന ജനസദസ്സ് ഇന്ന് നടക്കും. കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടിലാണ് പരിപാടി. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കൾക്ക് പുറമെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ജൂലൈ 22നു തീരുമാനിച്ചിരുന്ന കോഴിക്കോട്ടെ ജനസദസ് പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മാറ്റിവച്ചത്. ഇന്ന് നടക്കുന്ന പരിപാടിയിൽ നാലായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് പുറമെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
ഏക സിവിൽ കോഡിനെതിരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മണിപ്പൂർ ജനതക്കുള്ള ഐക്യദാർഢ്യവും പ്രഖ്യാപിക്കും. ജനസദസ്സിന്‍റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Summary: Public meeting organized by KPCC against Uniform Civil Code will be held today. The event will be held at the Mananchira Comtrust Ground, Kozhikode