കെ.പി.സി.സി ഭാരവാഹി പട്ടിക പൂർത്തിയായി; ഇന്ന് ഹൈക്കമാൻഡിന് സമര്‍പ്പിക്കും
|പ്രാദേശിക -ജാതി -മത സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ പൂർത്തിയായി. ഹൈക്കമാൻഡിനു പട്ടിക സമർപ്പിക്കാനായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഡൽഹിയിൽ തങ്ങുകയാണ്.
രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. വനിതാ പ്രാതിനിധ്യം പരിഗണിക്കാനായി ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഫോണിൽ വിളിച്ചു കെ.പി.സി.സി നേതൃത്വം ചർച്ച നടത്തിയിരുന്നു. ഭാരവാഹികളുടെ എണ്ണം ചുരുക്കുമ്പോൾ പുറത്തുപോകുന്ന നേതാക്കൾക്ക് പ്രവർത്തിക്കാനുള്ള സംവിധാനവും പാർട്ടി ഒരുക്കും.
എ,ഐ ഗ്രൂപ്പുകൾ നൽകിയ പട്ടികയിൽ നിന്ന് ചില നേതാക്കളെ ജനറൽ സെക്രട്ടറി പദവിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം മുതിർന്ന നേതാക്കളെ അറിയിച്ചു. പ്രാദേശിക -ജാതി -മത സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സമ്മർദ്ദം ഉണ്ടായങ്കിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ മാത്രമാണ് വിട്ടുവീഴ്ച നൽകിയത്.