Kerala
Congress,KPCC ,Kozhikode,latest malayalam news,എം.കെ രാഘവന്‍,കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി,,കെ.പി.സി.സി അംഗം കെ.വി സുബ്രഹ്മണ്യം
Kerala

എം.കെ രാഘവനെതിരെ പ്രവര്‍ത്തിച്ചെന്ന് പരാതി; കെ.പി.സി.സി അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Web Desk
|
11 May 2024 9:20 AM GMT

നടപടി ഗൂഢാലോചനയാണെന്ന് കെ.വി സുബ്രഹ്മണ്യൻ

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി. കെ.പി.സി.സി അംഗം കെ.വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവന് എതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. തനിക്ക് എതിരായ നടപടി ഗൂഢാലോചനയാണെന്ന് കെ.വി സുബ്രഹ്മണ്യൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നതിനെ തുടർന്നാണ് കെപിസിസി അംഗം കെ.വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. സുബ്രഹ്മണ്യനെതിരെ കെ.പി.സി.സി നേതൃയോഗത്തിൽ എം.കെ രാഘവൻ വിമർശനം ഉയർത്തിയിരുന്നു. സംഘടനക്കകത്ത് വിഭാഗീയതക്ക് ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. കെപിസിസി പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരമല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിക്ക് എതിരായ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും കെ.വി സുബ്രഹ്മണ്യൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒന്നും തന്നെ അറിയിച്ചിരുന്നില്ലെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി. ചേവായൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കോൺഗ്രസ് സസ്പെന്റ് ചെയ്ത ബാങ്ക് ചെയർമാനായ ജി സി പ്രശാന്ത്കുമാറിനെ തിരിച്ചെടുക്കണമെന്ന് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നായി സുബ്രഹ്മണ്യൻ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചത്.


Related Tags :
Similar Posts