സജി ചെറിയാൻ അഹങ്കാരിയും ധിക്കാരിയും; രാജിവച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്-കെ. സുധാകരൻ
|'ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാൻ അർഹതയില്ലാത്ത ആളാണ് സജി ചെറിയാന്'
കണ്ണൂർ: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഇല്ലെങ്കിൽ നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. രാജിവച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകാൻ അർഹതയില്ലാത്ത ആളാണ് സജി ചെറിയാനെന്നും സുധാകരൻ പറഞ്ഞു. അഹങ്കാരിയും ധിക്കാരിയും ഭരണഘടനാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം. പ്രസംഗത്തിൽ ഒരു ക്ഷമാപണം പോലും നടത്തിയിട്ടില്ല. ഇവിടെ നിയമവും ഭരണഘടനയുമുണ്ട്, അതാണ് പ്രധാനം. സജി ചെറിയാന്റെ സങ്കൽപമല്ല നടപ്പാക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.
Summary: 'Saji Cherian is arrogant and impudent; Congress will protest if he does not resign': Says KPCC president K. Sudhakaran