ഇൻകം ടാക്സ് അടച്ചത് 680 രൂപ; രാജീവ് ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനെന്ന് കെ.എസ് ശബരീനാഥൻ
|ടെക്‌നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്‌സ് ഇതിലും ടാക്സ് അടക്കുമെന്ന് ശബരിനാഥൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ വേദനിക്കുന്ന കോടീശ്വരനാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. 2021-22 കാലഘട്ടത്തിൽ വെറും 680 രൂപയാണ് രാജീവ് ചന്ദ്രശേഖരൻ ഇൻകം ടാക്സ് അടച്ചത്.ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ടെക്‌നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്‌സ് ഇതിലും ടാക്സ് അടക്കുമല്ലോ എന്നും ശബരീനാഥൻ പരിഹസിച്ചു.
നാമനിർദേശ പത്രികയുടെ ഭാഗമായി സമർപ്പിച്ച അഫിഡവിറ്റിലെ കണക്കുകളാണ് ശബരീനാഥൻ പുറത്തുവിട്ടത്. 2020-21 കാലളവിൽ 17,51,540 രൂപയാണ് ടാക്സ് അടച്ചത്. 2021-22 ൽ ഇത് 680 രൂപയായി. അതെ സമയം 2022-23 ൽ 5,59,200 രൂപയാണ് അടച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വെറും 680 രൂപയാണ് income tax ഇനത്തിൽ ശ്രീ രാജീവ് ചന്ദ്രശേഖരൻ 2021-22 കാലഘട്ടത്തിൽ നൽകിയത്.പാവം ദേശസ്നേഹിയായ വേദനിക്കുന്ന കോടിശ്വരൻ. ഇതിലും കൂടുതൽ income tax ടെക്‌നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്‌സ് കൊടുക്കുമല്ലോ.