Kerala
ഇന്ത്യയിലെ സ്‌കൂളുകളുടെ റാങ്കിങ്ങിൽ കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ? കണക്കുകളുമായി ശബരീനാഥ്
Kerala

ഇന്ത്യയിലെ സ്‌കൂളുകളുടെ റാങ്കിങ്ങിൽ കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ? കണക്കുകളുമായി ശബരീനാഥ്

Web Desk
|
7 Jun 2021 4:48 PM GMT

രാഷ്ട്രീയ ഭേദമന്യേ വർഷങ്ങളായി പൊതു വിദ്യാഭ്യാസത്തിൽ നടത്തിയിട്ടുള്ള ക്രിയാത്മകമായ ഇടപെടലുകൾ കാരണമാണ് വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിൽ നിൽക്കുന്നത്.

അടുത്തിടെ പുറത്തുവന്ന ഇന്ത്യയിലെ സ്‌കൂളുകളുടെ റാങ്കിങിൽ കേരളത്തിന്റെ ഒന്നാം റാങ്ക് എന്നത് തെറ്റായ അവകാശവാദമെന്ന് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥ്. വിദ്യാഭ്യാസ സൂചികയിൽ മുന്നിലാണ് നിൽക്കുന്നതെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പെർഫോമൻസ് ഗ്രേഡിങ് സൂചിക അനുസരിച്ച് പഞ്ചാബാണ് മുന്നിലെന്നാണ് ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ശബരീനാഥ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റ് പിൻവലിക്കണമെന്നും ശബരീനാഥ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഇന്ത്യയിലെ സ്കൂളുകളുടെ റാങ്കിങ്ങിൽ(Performance Grading Index) കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ??

------------

കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം മുന്നിലാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ ഭേദമന്യേ വർഷങ്ങളായി പൊതു വിദ്യാഭ്യാസത്തിൽ നടത്തിയിട്ടുള്ള ക്രിയാത്മകമായ ഇടപെടലുകൾ കാരണമാണ് വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിൽ നിൽക്കുന്നത്. ഞാൻ ഇപ്പോൾ ഈ പോസ്റ്റ് എഴുതുന്നതിന് ആധാരം ബഹു : വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒരു പോസ്റ്റാണ്. "സ്കൂൾ വിദ്യാഭ്യാസം മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌" എന്നാണ് തലക്കെട്ട്.

https://m.facebook.com/story.php?story_fbid=327715425401431&id=100044889289138

മുൻ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പോയപ്പോഴും ഇതേ വാർത്ത തന്നെ കാണുന്നു.

https://www.facebook.com/1662969587255546/posts/2918681381684354/

എന്നാൽ, ഇംഗ്ലീഷ് പത്രങ്ങളുടെ തലക്കെട്ടുകളിൽ പഞ്ചാബിന്റെ പേരാണല്ലോ കണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (PGI ) 70 മാനദണ്ഡങ്ങളാണ് വിലയിരുത്തുന്നത്. Learning outcomes and quality, access, infrastructure and facilities, equity and governance processes എന്നിങ്ങനെ പല വിഷയങ്ങളിലും ബൃഹത്തായ പഠനം നടത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്.ഈ വർഷത്തെ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണ്, ടോട്ടൽ സ്കോർ 929. ആദ്യ അഞ്ച് റാങ്ക് ലഭിച്ച സംസ്‌ഥാനം/ UT പട്ടിക താഴെ

1) പഞ്ചാബ് (929)

2) ചണ്ഡിഗഡ് (912)

3) തമിഴ്നാട് (906)

4) കേരളം (901)

5) ആൻഡമാൻ നിക്കോബാർ (901)

https://www.livemint.com/.../punjab-tamil-nadu-kerala-top...

ഈ പട്ടികയിൽ മികച്ച ഗ്രേഡുള്ള പ്രദേശങ്ങളിൽ ഒന്നായി ഈ വർഷവും കേരളത്തിന് സ്ഥാനം നിലനിർത്താൻ കഴിഞ്ഞത് അഭിനന്ദനീയം തന്നെ. എന്നാൽ നാലാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിന്‌ ഒന്നാം സ്ഥാനം ലഭിച്ചു എന്ന് പറഞ്ഞു ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ethical അല്ല.എന്തു മാതൃകയാണ് ഇതിലൂടെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതത്?

ബഹുമാനപ്പെട്ട മന്ത്രി ശരിയായ വസ്തുതകൾ ജനസമക്ഷം അവതരിപ്പിക്കും; പോസ്റ്റ്‌ തിരുത്തും എന്ന് വിശ്വസിക്കുന്നു.

Related Tags :
Similar Posts