എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വേണ്ട; കെ.എസ്.ഇ.ബി. ചെയർമാൻ സുരക്ഷ ഒഴിവാക്കി
|രണ്ട് ഇന്നോവ വാങ്ങുന്നതും വാക്കി ടാക്കിയും രാജൻ ഖോബ്രഗഡെ ഉപേക്ഷിച്ചു
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയർമാൻ രാജൻ ഖോബ്രഗഡെ തന്റെ സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നിൽ സുരക്ഷയിലുണ്ടായിരുന്ന രണ്ട് എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയാണ് പിൻവലിച്ചത്. നാളെ മുതൽ തന്റെ ഓഫീസിന് മുന്നിൽ സുരക്ഷ വേണ്ടെന്ന് ചെയർമാൻ എസ്.ഐ.എസ്.എഫിന് കത്ത് നൽകി. മുൻ ചെയർമാൻ ഉപയോഗിച്ചിരുന്ന ഥാർ ജീപ്പും ബീക്കൺ ലൈറ്റും രാജൻ ഖോബ്രഗഡെ ഒഴിവാക്കി. രണ്ട് ഇന്നോവ വാങ്ങുന്നതും വാക്കി ടാക്കിയും ഉപേക്ഷിച്ചു. ബി അശോക് ചെയർമാനായിരുന്നപ്പോൾ എസ്.ഐ.എസ്.എഫിനെതിരെ ഇടത് യൂണിയനുകൾ സമരം ചെയ്തിരുന്നു.
ജൂലൈ 14നാണ് കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി രാജൻ ഖോബ്രഗഡെയെ നിയമിച്ചത്. ബി അശോകിനെ കൃഷിവകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചത്. അശോക് കെ.എസ്.ഇ.ബി ചെയർമാനായിരിക്കെ യൂണിയനമായി നിരന്തരം തർക്കങ്ങൾ നടന്നിരിന്നു. ജീവനക്കാരെ അനധികൃതമായി സ്ഥലംമാറ്റിയെന്നാരോപിച്ച് യൂണിയൻ ചെയർമാനെതിരെ ദിവസങ്ങളോളം സമരം നടത്തുകയും ചെയ്തിരുന്നു.
KSEB Chairman Rajan Khobragade waived his security