Kerala
four pole
Kerala

കരിപ്പൂരിലെ അപകടാവസ്ഥയിലുളള ഫോർ പോൾ കെ.എസ്.ഇ.ബി മാറ്റി സ്ഥാപിച്ചു

Web Desk
|
7 July 2024 7:24 AM GMT

മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി

മലപ്പുറം: കരിപ്പൂരിലെ അപകടാവസ്ഥയിലുളള ഫോർ പോൾ കെ.എസ്.ഇ.ബി മാറ്റി സ്ഥാപിച്ചു. ഫോർ പോൾ അപകടഭീഷണി ഉയർത്തുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

നാല് ഭാഗത്ത് നിന്നും വൈദ്യുതി ലൈനുകൾ സംഗമിക്കുന്ന ഫോർ പോൾ അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. പല തവണ നാട്ടുകാർ പരാതി അറിയിച്ചെങ്കിലും അറ്റകുറ്റ പണി പോലും നടത്തിയില്ല. ഫോർ പോളിൻ്റെ പോസ്റ്റുകൾ അപകടാവസ്ഥയിൽ നിൽക്കുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കെ.എസ്.ഇ.ബി ഇടപെട്ടു.

ഫോർ പോളിൻ്റെ നാല് പോസ്റ്റുകളും മാറ്റി. പുതിയ പോസ്റ്റുകൾ സ്ഥാപിച്ചു. 11 കെ.വി വൈദ്യുതി പോകുന്ന പോസ്റ്റുകൾ തകർന്ന് വീണാൽ വൻ ദുരന്തം ഉണ്ടാക്കുമെന്ന് ഭയപ്പെട്ടിരുന്നു. നിലവിൽ ഫോർ പോൾ സുരക്ഷിതമാണ്.

Related Tags :
Similar Posts