Kerala
Kerala
വൈദ്യുതി നിരക്ക് വർധനയിൽ ഉത്തരവ് ഇറങ്ങിയില്ല; പഴയ നിരക്ക് തുടരും
|31 Oct 2023 9:24 AM GMT
യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ ഉത്തരവ് ഇറങ്ങാത്തതിനാൽ സംസ്ഥാനത്ത് പഴയ നിരക്ക് തുടരും. റഗുലേറ്ററി കമ്മീഷൻ യോഗത്തിനിടെ ഒരംഗത്തിന് ആരോഗ്യ പ്രശ്നമുണ്ടായി. ഇതോടെ ഈയാഴ്ച തന്നെ അടുത്ത യോഗം ചേരുന്നത് വരെ പഴയ നിരക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു. പഴയ നിരക്ക് നീട്ടി എന്ന് വേറെ ഉത്തരവ് ഇറക്കില്ല.
നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതായി വിവരമുണ്ടായിരുന്നു. ഇക്കാര്യത്തിനായി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും ചെയ്തിരുന്നു. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.