മദ്യപിച്ചെത്തിയ ജീവനക്കാർക്കെതിരെ പരാതി നൽകിയതിൽ പ്രതികാരം; കുടുംബത്തെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബി
|മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം
തിരുവനന്തപുരം: വർക്കല അയിരൂരിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാരം. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം.
അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. രാജീവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ കണക്ഷൻ ഇതുവരെ പുനസ്ഥാപിച്ചില്ല.രണ്ട് കുഞ്ഞുങ്ങൾ അടക്കം ഏഴുപേർ ഇന്നലെ മുതൽ വീട്ടിൽ ഇരുട്ടിലാണ്.
രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാരൻ മദ്യപിച്ച് അശ്ലീലം പറഞ്ഞിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വൈദ്യുതി തകരാർ പരിഹരിക്കാതെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് രാജീവന് പറയുന്നത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടുകാര്‍ ഉറങ്ങാന്‍ പോകവെയാണ് സര്‍വീസ് കേബിളില്‍ നിന്ന് തീ പടരുന്നതായി അയല്‍വാസി വിളിച്ചു പറഞ്ഞത്. ഉടന്‍ വീട്ടുകാര്‍ പുറത്തിറങ്ങുകയും കെ.എസ്.ഇ.ബി. ജീവനക്കാരെ വിളിക്കുകയും ചെയ്തു. അഗ്നിരക്ഷാസേനയെ വിളിക്കാനാണ് കെ.എസ്.ഇ.ബി. ജീവനക്കാരില്‍നിന്ന് വീട്ടുകാര്‍ക്ക് ആദ്യം ലഭിച്ച മറുപടി. പിന്നീട് കുറേസമയത്തിന് ശേഷമാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്തിയത്. മദ്യപിച്ചെത്തിയ ഇവര്‍ എന്തെക്കെയോ കാട്ടിക്കൂട്ടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
അതേസമയം ആരോപണങ്ങൾ കെ.എസ്.ഇ.ബി നിഷേധിച്ചു. ജീവനക്കാർ മദ്യപിച്ചിട്ടില്ല. വൈദ്യുതി പുനസ്ഥാപിക്കുമെന്നും ആറ്റിങ്ങൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Watch Video Report