'ഫ്യൂസ് ഊരിയതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിച്ചു,ഓഫീസ് തല്ലിതകർത്തത് ഉദ്യോഗസ്ഥർ'; ആരോപണങ്ങൾ വ്യാജമെന്ന് അജ്മൽ
|ദൃശ്യങ്ങൾ പകർത്തിയ ഫോൺ പിടിച്ചെടുത്തെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവായ അജ്മൽ
കോഴിക്കോട്: കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ആരോപണം വ്യാജമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ. തിരുവമ്പാടിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. ഫ്യൂസ് ഊരിയതിൽ പ്രതിഷേധിച്ചു ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥരാണ് ഓഫീസ് തല്ലിതകർത്തത്. ദൃശ്യങ്ങൾ പകർത്തിയ ഫോൺ പിടിച്ചെടുത്തെന്നും അജ്മൽ പറഞ്ഞു.
അതേസമയം, കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ച കെ. എസ് .ഇ.ബി യുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ഇന്നലെ രാത്രി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അജ്മലിന്റെ പിതാവ് യു.സി റസാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ഇബി ജീവനക്കാരാണ് മക്കളെ ആക്രമിച്ചതെന്ന് അജ്മലിന്റെ മാതാവ് മറിയം മീഡിയവണിനോട് പറഞ്ഞു.