Kerala
പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം: കെഎസ്ഇബി
Kerala

പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം: കെഎസ്ഇബി

Web Desk
|
23 Aug 2023 10:33 AM GMT

വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും കെ.എസ്.ഇ.ബി

തിരുവനന്തപുരം: പവർകട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണം തേടി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്നും വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും കെ.എസ്.ഇ.ബി. സംസ്ഥാനത്തിന് ലഭിച്ചിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. കാലവർഷത്തിൽ ഇത്രയും വലിയ പ്രതിസന്ധി ഇതിന് മുൻപ് നേരിടേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി പറയുന്നു.

Similar Posts