Kerala
ksrtc approach supreme court privat bus long rout services
Kerala

സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രിംകോടതിയിൽ

Web Desk
|
21 April 2023 4:59 AM GMT

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് കോർപ്പറേഷന്റെ അവകാശം ഇല്ലാതാക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സിയുടെ ഹരജിയിൽ പറയുന്നു.

തിരുവനന്തപുരം: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രിംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. ഇത് കോർപ്പറേഷന്റെ അവകാശം ഇല്ലാതാക്കുന്നുവെന്നും ഹരജിയിൽ പറയുന്നു. കെ.എസ്.ആർ.ടി.സിക്കായി സ്റ്റാന്റിങ് കൗൺസൽ ദീപക് പ്രകാശാണ് ഹരജി നൽകിയത്.

140 കിലോമീറ്ററിന് അപ്പുറത്തേക്ക് സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് സ്വാകര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

Similar Posts