Kerala
KSRTC bus caught fire again in Pampa
Kerala

പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു

Web Desk
|
11 Jan 2024 2:06 AM GMT

ഹിൽ വ്യൂവിൽനിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു. ഹിൽ വ്യൂവിൽനിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.

ഉടൻ ഫയർ ഫോഴ്സെത്തി തീയണച്ചു. തീപിടിത്തത്തിൽ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്ആർടിസി ബസിന് തീപിടിച്ചിരുന്നു. തുടർന്ന് ഫയർഫോഴ്സ് അധികൃതരെത്തി തീയണയ്ക്കുകയായിരുന്നു.



Similar Posts