Kerala
KSRTC CMD allegations against Finance ministry
Kerala

'കെ.എ.എസ് ഉദ്യോഗസ്ഥരെ വിട്ടു നൽകിയില്ല'; ധനവകുപ്പിനെതിരെ കെഎസ്ആർടിസി സിഎംഡി

Web Desk
|
30 July 2023 12:51 AM GMT

എക്സിക്യുട്ടീവ് ഡയറക്ടര്‍ പോസ്റ്റില്‍ കെഎഎസുകാരെ നിയമിച്ച് മാനേജ്മെന്‍റ് ശക്തിപെടുത്താനുള്ള അവസരമാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടപ്പെട്ടത്

തിരുവനന്തപുരം: ധനവകുപ്പിനെതിരെ വീണ്ടും വിമർശവുമായി കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ടിട്ടും കെ.എ.എസ്. ഉദ്യോഗസ്ഥരെ വിട്ടുനല്‍കാത്തതില്‍ സിഎംഡി ബിജു പ്രഭാകർ അതൃപ്തി പരസ്യമാക്കി. ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നാണ് ബിജുവിന്റെ ആരോപണം

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം കെഎസ്ആര്‍ടിസിയിലെ പ്രധാന തസ്തികകളില്‍ പ്രൊഫഷണലുകളെ കൊണ്ടു വരണമെന്ന് നിര്‍ദേശിച്ചിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കെഎസ്എസുകാരില്‍ നിന്ന് 5 പേരെ വിട്ടുനല്‍കണമെന്ന് ബിജു പ്രഭാകര്‍ സര്‍ക്കാരിന് അപേക്ഷയും നല്‍കിയതാണ്. ജൂലൈ 3ന് കെഎഎസ് നിയമന പട്ടിക വന്നപ്പോള്‍ 104 പേരില്‍ നിന്ന് ഒരാളെ പോലും കെഎസ്ആര്‍ടിസിക്ക് അനുവദിച്ചില്ല.

മൂന്ന് സോണല്‍ മേഖലകളുടെയും തലവന്മാരായി എക്സിക്യുട്ടീവ് ഡയറക്ടര്‍ പോസ്റ്റില്‍ കെഎഎസുകാരെ നിയമിച്ച് മാനേജ്മെന്‍റ് ശക്തിപെടുത്താനുള്ള അവസരമാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടപ്പെട്ടത്.

Similar Posts