Kerala
വയനാട്ടിൽ പണിമുടക്കിൽ പങ്കെടുക്കാത്തതിന് കെ.എസ്.ആർ.ടി.സി  ജീവനക്കാരന് മർദനമേറ്റതായി പരാതി
Kerala

വയനാട്ടിൽ പണിമുടക്കിൽ പങ്കെടുക്കാത്തതിന് കെ.എസ്.ആർ.ടി.സി ജീവനക്കാരന് മർദനമേറ്റതായി പരാതി

Web Desk
|
9 May 2022 2:13 AM GMT

കല്ലോടി സ്വദേശി എൻ.എ ഷാജിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

വയനാട്: വയനാട്ടിൽ പണിമുടക്കിൽ പങ്കെടുക്കാത്തതിന് കെ.എസ്.ആർ.ടി.സി ജീവനക്കാരന് മർദനമേറ്റതായി പരാതി. കല്ലോടി സ്വദേശി എൻ.എ ഷാജിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കല്ലുകൊണ്ടുള്ള അടിയിൽ ഷാജിയുടെ ഇടതു കണ്ണിനു താഴെയും നെറ്റിയിലും ഗരുതരമായി പരിക്കുപറ്റി.

മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ എൻ.എ ഷാജിക്കാണ് ഞായറാഴ്ച വൈകുന്നേരം ക്രൂരമർദനമേറ്റത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് ദിവസം തിരുവനന്തപുരത്തേക്കുള്ള ബസില്‍ ഷാജി ഡ്യൂട്ടി ചെയ്തിരുന്നു. ഷാജി ഡ്യൂട്ടിയ്ക്ക് ഹാജരായതിൽ പ്രകോപിതരായ ജീവനക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരാണ് മർദിച്ചതെന്നും ഇവരെ കണ്ടാലറിയുമെന്നും ഷാജി പറഞ്ഞു. പണിമുടക്ക് ദിവസം തന്നെ ജീവനക്കാർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ഷാജി കൂട്ടിച്ചേർത്തു.



Similar Posts