Kerala
കെ.എസ്.ആർ.ടി.സി പ്രതിസന്ധി: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വേണമെന്ന് ഗതാഗത മന്ത്രി
Kerala

കെ.എസ്.ആർ.ടി.സി പ്രതിസന്ധി: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വേണമെന്ന് ഗതാഗത മന്ത്രി

Web Desk
|
29 Aug 2022 8:08 AM GMT

8 മണിക്കൂർ ജോലി എന്ന സന്ദേശവുമായി മെയ് ദിനം ആഘോഷിക്കുന്ന കമ്യൂണിസ് സർക്കാരാണ് 12 മണിക്കൂരിന് വേണ്ടി വാദിക്കുന്നതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയാലേ കെ.എസ്.ആർ.ടി.സി രക്ഷപ്പെടൂയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സർക്കാരിന് തീവ്ര വലതുപക്ഷ നയമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഓണക്കാലമായിട്ടും ശമ്പളം നൽകാതെ ജീവനക്കാരെ സർക്കാർ പട്ടിണിക്കിടുകയാണെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു. മെയ് മാസത്തെ കണക്ക് പ്രകാരം കെ.എസ്.ആർ.ടി.സിയുടെ വരുമാനം 192.67 കോടി രൂപയാണ്. ചിലവ് 289.32 കോടി രൂപയും. വരവ് ചിലവ് അന്തരം 96.65 കോടി രൂപ. കോവിഡും വില വർധനയും കാരണം പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അനിവാര്യമെന്നാണ് സർക്കാർ വാദം.

8 മണിക്കൂർ ജോലി എന്ന സന്ദേശവുമായി മെയ് ദിനം ആഘോഷിക്കുന്ന കമ്യൂണിസ് സർക്കാരാണ് 12 മണിക്കൂരിന് വേണ്ടി വാദിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു. ആറ് വർഷം കൊണ്ട് കെ.എസ്.ആർ.ടി.സിയെ എൽ.ഡി.എഫ് എല്ലും തോലുമാക്കി. സുശീൽ ഖന്ന റിപോർട്ട് വലിച്ചു കീറിയാൽ കെ.എസ്.ആർ.ടി.സി രക്ഷപ്പെടും. സ്വിഫ്റ്റ് ആരാചാരാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിൽ യൂണിയനുകളുമായി മുഖ്യമന്ത്രി ഈ ആഴ്ച ചർച്ച നടത്തുമെന്ന മന്ത്രി ആന്റണി രാജുവിന്റെ മറുപടിയിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

Similar Posts