Kerala
കെഎസ്ആർടി ഡ്രൈവറെ ബൈക്കിലെത്തി അടിച്ചുവീഴ്ത്തി; ബാഗിലുണ്ടായിരുന്ന പണവും കവർന്നു
Kerala

കെഎസ്ആർടി ഡ്രൈവറെ ബൈക്കിലെത്തി അടിച്ചുവീഴ്ത്തി; ബാഗിലുണ്ടായിരുന്ന പണവും കവർന്നു

Web Desk
|
26 July 2023 9:07 AM GMT

സുജിലാൽ ബൈക്കിൽ ഡ്യൂട്ടിക്കായി പോകുമ്പോഴായിരുന്നു സംഭവം. രണ്ടുവാഹനങ്ങളിലായി എത്തിയ മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനമേറ്റു. രണ്ട് വാഹനങ്ങളിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർ കെ.എൽ സുജിലാലിന് നേരെയായിരുന്നു ആക്രമണം.

ഇന്ന് രാവിലെ തിരുവനന്തപുരം പുല്ലാമുക്ക് നെല്ലിവിള റോഡിലായിരുന്നു സംഭവം. സുജിലാൽ ബൈക്കിൽ ഡ്യൂട്ടിക്കായി പോകുമ്പോഴായിരുന്നു സംഭവം. രണ്ടുവാഹനങ്ങളിലായി എത്തിയ മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സുജിലാലിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തി അക്രമികൾ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. സുജിലാലിന്റെ ബൈക്കിലുണ്ടായിരുന്ന 9500 രൂപ അക്രമികൾ കവർന്നിട്ടുണ്ട്.

മോഷണശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts