Kerala
ഇനി താന്‍ തന്നെ ഓടിച്ചോ, ഞാന്‍ വിശ്രമിക്കട്ടെ; രൂക്ഷവിമര്‍ശനവുമായി സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍
Kerala

'ഇനി താന്‍ തന്നെ ഓടിച്ചോ, ഞാന്‍ വിശ്രമിക്കട്ടെ'; രൂക്ഷവിമര്‍ശനവുമായി സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍

Web Desk
|
17 Oct 2021 9:01 AM GMT

വെള്ളക്കെട്ടിലൂടെ യാത്രക്കരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരിലാണ് ജയദീപനെ സസ്‌പെന്റ് ചെയ്തത്.

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് സസ്‌പെന്‍ഷനിലായ ഡ്രൈവര്‍, കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്ശനവുമായി രംഗത്ത്. ബസ് മുങ്ങിയ പത്ര വാര്‍ത്തയോടപ്പമാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. സസ്‌പെന്‍ഷന്‍ ലഭിച്ചത് തബലകൊട്ടി ആഘോഷിക്കുന്നതും ജയദീപ് പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് വരാതെ ജീവിച്ചിരുന്നാല്‍ വല്ല സ്‌കൂള്‍ ബസ്സോ ഓട്ടോറിക്ഷയോ ഓടിച്ച് അരിമേടിക്കേണ്ടതല്ലേ...? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി TS No 50 ല്‍ പോയി സുഖമായി ഇരിക്കട്ടെ.

എന്നാല്‍ ആളുകളെ ജീവന്‍ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും സംഭവ സമയത്തെ വീഡിയോ പങ്കുവെച്ച് ജയദീപ് കുറിച്ചു.

ഈരാറ്റുപേട്ടയില്‍ കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയത്. വെള്ളക്കെട്ടിലൂടെ യാത്രക്കരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരിലായിരുന്നു ജയദീപന്റെ സസ്‌പെന്‍ഷന്‍. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം കെഎസ്ആര്‍ടിസി എംഡിയാണ് ജയദീപനെ സസ്‌പെന്റ് ചെയ്തത്.

ഒരാള്‍ പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ മുക്കാല്‍ ഭാഗവും മുങ്ങിയ ബസ്സില്‍ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് വലിച്ച് കരക്ക് കയറ്റി. അശാസ്ത്രീയമായ തടയണയാണ് ഇവിടെ വെള്ളം കയറാന്‍ കാരണം.

Similar Posts