Kerala
അതിഥി തൊഴിലാളിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‍പെൻഷൻ
Kerala

അതിഥി തൊഴിലാളിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‍പെൻഷൻ

Web Desk
|
24 April 2021 2:14 PM GMT

മാസ്‍ക് ധരിച്ചില്ലെന്നാരോപിച്ചാണ് അതിഥി തൊഴിലാളിയെ ഡ്രൈവർ വടി ഉപയോ​ഗിച്ച് മർദിച്ചത്

അങ്കമാലി ബസ് സ്റ്റേഷനിൽ അതിഥി തൊഴിലാളിയെ മർദിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്‍പെൻഷൻ. അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ വി.വി ആൻറുവിനാണ് സസ്‍പെൻഷൻ. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർ വിവി.ആന്റുവിനെ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മാസ്‍ക് ധരിച്ചില്ലെന്നാരോപിച്ച് അതിഥി തൊഴിലാളിയെ ഡ്രൈവർ വടി ഉപയോ​ഗിച്ച് മർദിച്ചത്. മർദനത്തിൽ അതിഥി തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചത്. വിജിലൻസ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർ വിവി.ആന്റുവിനെതിരെയുള്ള നടപടി.

Similar Posts