Kerala
KSRTC, KSRTCsalarydelay, Vishu, jointunionstrike
Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് വിഷുക്കണിയില്ല; രണ്ടാം ഗഡു ശമ്പളം വൈകുന്നു

Web Desk
|
15 April 2023 12:54 AM GMT

രാഷ്ട്രീയം മാറ്റിനിർത്തി തിങ്കളാഴ്ച സംയുക്ത സമരത്തിനിറങ്ങുകയാണ് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂനിയനുകൾ

തിരുവനന്തപുരം: ഈ വിഷുക്കാലത്തും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുഴുവൻ ശമ്പളം ലഭിക്കാതെ ആഘോഷങ്ങൾ അന്യമാവുകയാണ് . രണ്ടാം ഗഡു ശമ്പളത്തിനായി സർക്കാർ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രാഷ്ട്രീയം മാറ്റിനിർത്തി തിങ്കളാഴ്ച സംയുക്ത സമരത്തിനായി തയാറെടുക്കുകയാണ് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂനിയനുകൾ.

കൊന്നപ്പൂവും കണിവെള്ളരിയുമൊരുക്കി ഏവരും വിഷുവിനെ വരവേൽക്കുമ്പോഴാണ് ആഘോഷങ്ങളൊന്നുമില്ലാതെ കെ.എസ്.ആർ.ടി.സിക്കാരന്‍റെ വീട്. ആദ്യ ഗഡുവായി പകുതി ശമ്പളമാണ് ജീവനക്കാർക്ക് ലഭിച്ചത്. അതു വായ്പകളും കടവും വീട്ടി തീർന്നതായി ജീവനക്കാർ വിഷമത്തോടെ പറയുന്നു. വിഷുവിന് മുന്‍പ് ബാക്കി ശമ്പളം എല്ലാവരും പ്രതീക്ഷിച്ചതാണ്. സർക്കാർ സഹായമായി 50 കോടി ഗതാഗത വകുപ്പ് ചോദിച്ചെങ്കിലും ധനവകുപ്പിന് മുന്നിലെ ഫയലിൽ ഒപ്പുവീണില്ല. ഇതോടെയാണ് സംയുക്ത സമരത്തിന് യൂനിയനുകൾ തീരുമാനിച്ചത്.

ഗഡുക്കളായുള്ള ശമ്പള വിതരണം നിർത്തുക, സ്വിഫ്റ്റ് കമ്പനിയെ കെ.എസ്.ആർ.ടി.സിയിൽ ലയിപ്പിക്കുക, പുതിയ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് യൂനിയനുകൾ ഉന്നയിക്കുന്നത്. ചൊവ്വാഴ്ച സമരസമിതി യോഗം ചേർന്ന് പണിമുടക്കടക്കമുള്ള സമരമുറകൾ ആലോചിക്കും.

Summary: KSRTC employees not getting full salary even on Vishu day. Unions will start joint strike from Monday against the delay in second installment salary.

Similar Posts