Kerala
Kerala
കെ.എസ്.ആർ.ടിസി: ശമ്പളം നൽകാൻ 50 കോടി നൽകിയെന്ന് സർക്കാർ; ശമ്പളം നൽകുന്നതിനെ സഹായമെന്ന് പറയരുതെന്ന് കോടതി
|2 Aug 2022 8:27 AM GMT
ശമ്പള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരുമാസം കൂടി സാവകാശം തേടി
കൊച്ചി: കെ.എസ്.ആർ.ടിസിയിൽ ശമ്പളം നൽകാൻ 50 കോടി നൽകിയെന്നും ഏറ്റെടുക്കാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെ സർക്കാർ സഹായമെന്ന് പറയരുതെന്നും സർക്കാരിന്റെ നിയന്ത്രണത്തിൽ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
കെ എസ് ആർ ടി സി നിരവധി കെട്ടിടങ്ങൾ പണിത് കൂട്ടുന്നുണ്ട്. ഇതിന്റെ ബാധ്യതകളെ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിംഗില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടികാട്ടി. ഇത്രയും വസ്തുവകകൾ ഉള്ള കമ്പനി എന്തുകൊണ്ട് ലാഭകരമാകുന്നില്ലെന്നും കോടതി ചോദിച്ചു.
അതേസമയം കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരുമാസം കൂടി സാവകാശം തേടി. കെ.എസ്.ആർ.ടി.സിയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ശമ്പളം നൽകണമെന്ന ജീവനക്കാരുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.