Kerala
കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു
Kerala

കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു

Web Desk
|
12 April 2022 6:19 AM GMT

അപകടത്തിൽ ബസിന്റെ 29,000 രൂപ വിലയുള്ള സൈഡ് വ്യൂ മിറർ തകർന്നു.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കൊട്ടിഘോഷിച്ച് ആരംഭിച്ച കെ-സ്വിഫ്റ്റിന്റെ ആദ്യ സർവീസ് തന്നെ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കല്ലമ്പലത്ത് വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല.

മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തതിന് മണിക്കൂറുകൾക്ക് മാത്രം അപ്പുറമാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ 29,000 രൂപ വിലയുള്ള സൈഡ് വ്യൂ മിറർ ( ഇടതുവശത്തെ കണ്ണാടി ) തകർന്നു. ബോഡിയിൽ പൊട്ടലും പെയിന്റ് ഇളകുകയും ചെയ്തിട്ടുണ്ട്. പൊട്ടിയ മിററിന് പകരം സാധാരണ കെ.എസ്.ആർ.ടി.സി ബസിന്റെ മിറർ ഉപയോഗിച്ചാണ് യാത്ര തുടർന്നത്. ബസ് നിലവിൽ കോഴിക്കോട് ഡിപ്പോയിലാണുള്ളത്.

പ്രത്യേക പരിശീലനവും പ്രത്യേക യൂണിഫോമും എല്ലാ നൽകിയാണ് കെ.എസ്.ആർ.ടി.സിക്ക് കീഴിൽ പുതുതായി രൂപീകരിച്ച കെ-സ്വിഫ്റ്റിന് കീഴിൽ ബസോടിക്കാൻ ജീവനക്കാരെ നിയമിച്ചത്. അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു.

Summary: Ksrtc K Swift Bus met with accident in First Trip

Similar Posts