Kerala
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്ന്
Kerala

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്ന്

Web Desk
|
5 May 2022 1:47 AM GMT

ഇന്ന് വൈകുന്നേരത്തിനുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് പണിമുടക്ക് പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് മൂന്ന് മണിക്കാണ് ചര്‍ച്ച. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളായ ടി.ഡി.എഫും ബി.എം.എസും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി തല ചർച്ച നടത്തുന്നത്.

ശമ്പള പ്രതിസന്ധിക്കുള്ള പരിഹാരം കാണാന്‍ മാനേജ്മെന്‍റിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസത്തെക്കാൾ പ്രതിസന്ധി രൂക്ഷമാണ്. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു. ബാങ്ക് ഓവർ ഡ്രാഫ്റ്റ് 45 കോടിയെടുത്ത് കഴിഞ്ഞ പ്രാവിശ്യം ശമ്പളം നൽകിയതിനാൽ ആ വഴിയും അടഞ്ഞു. സഹകരണ സൊസൈറ്റിയില്‍ നിന്ന് ലോണ്‍ തരപ്പെടുത്താനുള്ള ശ്രമംകൂടി മാനേജ്മെ‍ന്‍റിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.

Related Tags :
Similar Posts