Kerala
അന്തർ സംസ്ഥാന സർവീസിന് കെ.എസ്.ആര്‍.ടി.സി തയ്യാര്‍; അനുമതി തേടി കർണാടക സർക്കാരിന് കത്തയച്ചു
Kerala

അന്തർ സംസ്ഥാന സർവീസിന് കെ.എസ്.ആര്‍.ടി.സി തയ്യാര്‍; അനുമതി തേടി കർണാടക സർക്കാരിന് കത്തയച്ചു

Web Desk
|
7 July 2021 12:01 PM GMT

കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിം​ഗ് ആരംഭിക്കൂ.

കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ പുനരാരംഭിക്കാന്‍ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ​ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലും കർണ്ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് തീരുമാനം. ജൂലൈ 12 മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് ശ്രമം.

കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിം​ഗ് നടത്താനാകൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട് - കാസർഗോഡ് വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സർവ്വീസുകളായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും നടത്തുക.

തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് - സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

Related Tags :
Similar Posts