കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: പ്രത്യക്ഷ സമരത്തിലേക്ക് തൊഴിലാളി യൂണിയനുകൾ
|സെക്രട്ടേറിയറ്റിന് മുന്നിൽ ജീവനക്കാർ ഇന്ന് ശയന പ്രദക്ഷണം നടത്തും
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ തൊഴിലാളി യൂണിയനുകൾ പ്രത്യക്ഷ സമരത്തിലേക്ക്. സെക്രട്ടറിയേറ്റിന് മുന്നിൽ ജീവനക്കാർ ഇന്ന് ശയന പ്രദക്ഷണം നടത്തും.
ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയത് തൊഴിലാളി വിരുദ്ധവും ക്രൂരവുമാണെന്ന് എ.ഐ.ടി.യു.സി കുറ്റപ്പെടുത്തി.ശമ്പളം നൽകാൻ Ksrtc ക്ക് 103 കോടി അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയതോടെയാണ് ഇന്നലെ ഡിവിഷൻ ബഞ്ച് നിർണായക ഉത്തരവിറക്കിയത്. ശമ്പള കുടിശ്ശികയിലെ മൂന്നിലൊന്ന് നല്‍കണമെന്നായിരുന്നു കോടതി നിർദേശം.
കുടിശികയുടെ ഒരു ഭാഗം കണ്‍സ്യുമര്‍ ഫെഡിന്റെ കൂപ്പണായി അനുവദിച്ചു കൂടെയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഇതാണ് തൊഴിലാളി സംഘടനകളെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ചർച്ച മാത്രമാണ് തൊഴിലാളി യൂണിയനുകൾക്ക് ഇനിയുള്ള പ്രതീക്ഷ. ചർച്ചയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ എന്ത് തീരുമാനമുണ്ടാകുമെന്നതാണ് നിർണായകം.