Kerala
കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ശനിയാഴ്ച മുതൽ
Kerala

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ശനിയാഴ്ച മുതൽ

Web Desk
|
21 July 2022 4:13 AM GMT

ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു

തിരുവനന്തപുരം: ജൂൺ മാസത്തെ കെഎസ്ആർടിസി ശമ്പള വിതരണം ഘട്ടംഘട്ടമായി വിതരണം ചെയ്യും. ഡ്രൈവർക്കും കണ്ടക്ടർക്കുമാണ് ആദ്യം ശമ്പളം നൽകുക. ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. 79 കോടിയാണ് മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത്.

65 കോടി രൂപ നേരത്തെ കെഎസ്ആർടിസി സർക്കാറിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ധന വകുപ്പ് ഫയൽ മടക്കുകയായിരുന്നു. എന്നാൽ ഗതാഗത മന്ത്രികൂടി ഇടപെട്ട് സമ്മർദം ചെലുത്തിയശേഷമാണ് ഫയൽ തിരിച്ചുവിളിക്കുകയും 50 കോടി അനുവദിക്കുകയും ചെയ്തത്.

മെയ് മാസത്തെ ശമ്പളവും ഘട്ടംഘട്ടമായാണ് നൽകിയിരുന്നത്. മെയ് മാസത്തെ ശമ്പളം നൽകാൻ ഗതാഗതവകുപ്പ് ബാങ്കിൽ നിന്ന് ഓവർഡ്രാഫ്‌റ്റെടുത്തിരുന്നു. ഇപ്പോൾ ലഭിച്ച 50 കോടി കൊണ്ട് ഓവർഡ്രാഫ്റ്റടച്ചു തീര്‍ത്ത് വീണ്ടും ഓവർഡ്രാഫ്‌റ്റെടുത്ത് ശമ്പളം നൽകാനാണ് തീരുമാനം.

Similar Posts