Kerala
തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു
Kerala

തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു

Web Desk
|
1 Dec 2021 5:55 AM GMT

എന്നാല്‍ ലോക്കൽ ബസുകൾ സർവീസ് നടത്താത്തത് കാരണം ഒരു വിഭാഗം യാത്രക്കാരുടെ ദുരിതം തുടരുകയാണ്.

തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ കാലത്ത് നിർത്തിയ സർവീസുകളാണ് ഒന്നര വർഷത്തിന് ശേഷം തുടങ്ങിയത്. എന്നാല്‍ ലോക്കൽ ബസുകൾ സർവീസ് നടത്താത്തത് കാരണം ഒരു വിഭാഗം യാത്രക്കാരുടെ ദുരിതം തുടരുകയാണ്.

കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ചിരുന്നു. ഇതിനുശേഷം കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് സർവീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇതുവരെയും അനുമതി നൽകിയിരുന്നില്ല. ഗതാഗതമന്ത്രി ആന്‍റണി രാജു ഡിസംബര്‍ 6ന് തമിഴ്‌നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നല്‍കിയത്. ശബരിമല തീര്‍ത്ഥാടനവും സാധാരണക്കാരുടെ ബുദ്ധിമുട്ടും പരിഗണിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് നിയന്ത്രണം പിന്‍വലിച്ചത്.

കെ.എസ്.ആർ.ടി.സി സര്‍വീസിനൊപ്പം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്ക് സ്വകാര്യ ബസുകള്‍ക്കും ഇനി മുതല്‍ സര്‍വീസ് നടത്താം. അതേസമയം കെ.എസ്.ആർ.ടി.സി ലോക്കൽ ബസുകൾ സർവീസ് നടത്താത്തത് വിദ്യാര്‍ഥികളെയും ഉഗ്യോഗസ്ഥരെയും വലച്ചു.

Related Tags :
Similar Posts