Kerala
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യു.പി.ഐയിലൂടെ ബസ് ചാര്‍ജ് സംവിധാനം നടപ്പാക്കുന്നത് വൈകും
Kerala

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യു.പി.ഐയിലൂടെ ബസ് ചാര്‍ജ് സംവിധാനം നടപ്പാക്കുന്നത് വൈകും

Web Desk
|
7 Jan 2023 2:13 AM GMT

ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്നാണ് മാനേജ്മെന്‍റ് നല്‍കുന്ന വിശദീകരണം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ക്യു.ആര്‍ കോഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് വൈകും. ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്നാണ് മാനേജ്മെന്‍റ് നല്‍കുന്ന വിശദീകരണം.

നേരിട്ട് പണം നല്‍കാതെ യു.പി.ഐ ആപ്പുകള്‍ വഴി ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക അടക്കുക. ചില്ലറയുടെ പേരിലുണ്ടാകുന്ന തര്‍ക്കങ്ങളെല്ലാം ഒഴിവാക്കാനും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് കണ്ടെത്തിയ വഴിയായിരുന്നു ഇത്. ജനുവരി മാസം മുതല്‍ സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇ.ടി.എം മെഷിനോടൊപ്പം ക്യൂ.ആര്‍ കോഡ് മെഷീനും കൊണ്ടുനടക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടക്ടര്‍മാര്‍ ഉയര്‍ത്തി. ക്യൂ.ആര്‍ കോഡിലെ തകരാര്‍ കാരണം യാത്രക്കാരുമായി തര്‍ക്കമുണ്ടായാല്‍ എങ്ങനെ പരിഹരിക്കുമെന്ന കാര്യവും പ്രശ്നമാണ്.

ഇതെല്ലാം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം വേണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. എങ്കിലും സംവിധാനം കുറ്റമറ്റതായാലേ യാത്രക്കാര്‍ക്ക് പ്രയോജനപ്രദമാകൂ.

Summary: The introduction of QR code ticketing system in KSRTC buses will be delayed in Kerala

Similar Posts