Kerala
ksu demands college union chairman post rename as chairperson
Kerala

'കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ എന്നത് ചെയർപേഴ്‌സൺ ആക്കണം'; ലിംഗനീതിക്കായി തിരുത്തലുകൾ അനിവാര്യം: കെ.എസ്.യു

Web Desk
|
12 Oct 2023 12:18 PM GMT

'ചെയർമാൻ' എന്ന പദം 'ചെയർപേഴ്‌സൺ' എന്ന് പുനർനാമകരണം ചെയ്ത് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പ് പുനർ വിജ്ഞാപനം ചെയ്യണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ സർവകലാശാല അധികൃതർക്ക് അയച്ച കത്തിൽ പറയുന്നു.

തിരുവനന്തപുരം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നടപടികളിൽ 'ചെയർമാൻ' എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി 'ചെയർപേഴ്‌സൺ' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർമാർക്ക് കത്തയച്ചു. സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനത്തിൽ 'ചെയർമാൻ' എന്ന പദമാണ് ഉപയോഗിക്കുന്നത്. കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് എം. ജി. സർവകലാശാല അടക്കമുള്ള സർവകലാശാലകൾ 2021-22 അധ്യയന വർഷം മുതൽ 'ചെയർപേഴ്‌സൺ' എന്ന പദം ഉപയോഗിച്ച് വരുന്ന സാഹചര്യത്തിൽ കേരള, കാലിക്കറ്റ് , കണ്ണൂർ സർവകലാശാലകൾ ഇതേ മാറ്റം ഉൾക്കൊള്ളണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

സംസ്ഥാനവ്യാപകമായി ലിംഗസമത്വത്തിനും, ലിംഗനീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങൾ തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കുകയും 'ചെയർമാൻ' എന്ന പദം 'ചെയർപേഴ്‌സൺ' എന്ന് പുനർനാമകരണം ചെയ്ത് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പ് പുനർ വിജ്ഞാപനം ചെയ്യണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ സർവകലാശാല അധികൃതർക്ക് അയച്ച കത്തിൽ പറയുന്നു.




Related Tags :
Similar Posts