കേരള യൂണിവേഴ്‌സിറ്റി സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്
|എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടയിലെ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്തതിന് കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സർവകലാശാല ജീവനക്കാരുടെ സംഘടന നൽകിയ പരാതിയിലാണ് കേസ്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
തെരഞ്ഞെടുപ്പിനിടെ ബാലറ്റ് മോഷ്‌ടിച്ചതും അടിയുണ്ടാക്കിയതും തങ്ങളല്ല, എതിർ ചേരിയാണെന്നാണ് എസ്എഫ്ഐയും കെഎസ്‌യുവും ആരോപിക്കുന്നത്. വലിയ സംഘർഷത്തെ തുടർന്ന് രാത്രി വോട്ടെണ്ണൽ നിർത്തി വെച്ചിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
സംഘർഷത്തെ തുടർന്ന് കേരള സർവകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു.
Watch Video Report