Kerala
![ksu_protest ksu_protest](https://www.mediaoneonline.com/h-upload/2024/06/24/1430777-untitled-1.webp)
Kerala
"വിദ്യാർഥികളെ വെല്ലുവിളിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ..."; സർക്കാറിനോട് കെഎസ്യു
![](/images/authorplaceholder.jpg?type=1&v=2)
24 Jun 2024 9:24 AM GMT
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ശക്തമായ സമരവും ആയി മുന്നോട്ട് പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ശക്തമായ സമരവും ആയി മുന്നോട്ട് പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ. വിദ്യാർത്ഥികളെ വെല്ലുവിളിച്ച് മുന്നോട്ടു പോകാൻ ആണ് സർക്കാർ ശ്രമം എങ്കിൽ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരത്തിലേക്ക് കടക്കുമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.
പ്രതിഷേധം സംസ്ഥാന വ്യാപകമാക്കുകയാണ് വിദ്യാർത്ഥി സംഘടനകൾ. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കൊല്ലത്ത് കെ.എസ്.യു പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സുകൾ ഉൾപ്പെടെ നശിപ്പിച്ചു.നാളെ സംസ്ഥാനവ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.