Kerala
KT Jaleel
Kerala

മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ഇനിയൊരു ബാധ്യതയുമില്ല; സിപിഎം സഹയാത്രികനായി തുടരുമെന്ന് കെ.ടി ജലീല്‍

Web Desk
|
2 Oct 2024 5:36 AM GMT

ഇനി മുതൽ അധികാരമില്ലാത്ത പൊതുപ്രവർത്തനമായിരിക്കുമെന്നും ജലീല്‍

കോഴിക്കോട്: പാർട്ടിയോട് യാതൊരു പ്രതിബദ്ധതയും ഇനിയില്ലെന്ന് കെ.ടി ജലീൽ. പാർട്ടി പറയുന്നത് വരെ സിപിഎം സഹയാത്രികനായി തുടരും. ഇനി മുതൽ അധികാരമില്ലാത്ത പൊതുപ്രവർത്തനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഞാന്‍ പാര്‍ലമെന്‍ററി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാല്‍ എനിക്കിനി താല്‍പര്യങ്ങളൊന്നുമില്ല എന്നാണര്‍ഥം. എനിക്കിനി ഒരു ബോര്‍ഡ് ചെയര്‍മാന്‍ പോലുമാകണ്ട. എനിക്കാരോടും ഒരു ബാധ്യതയും കടപ്പാടമുണ്ടാകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയോട് ഉണ്ടാകേണ്ട കാര്യമില്ല. സിപിഎമ്മിനോടും ലീഗിനോടും കോണ്‍ഗ്രസിനോടും ബിജെപിയോടും ഉണ്ടാകേണ്ട കാര്യമില്ല. എന്‍റെ നിലപാടുകളാണ് ഞാന്‍ പറയുന്നത്. എന്‍റെ ബോധ്യങ്ങളാണ് ഇന്ന് 4.30ന് വെളിപ്പെടുത്തുക. പി.വി അന്‍വറിന്‍റെ ചില അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പുണ്ട്. അത് നേരത്തെ പറഞ്ഞിട്ടുണ്ട്. ചില അഭിപ്രായങ്ങളോട് മാത്രം യോജിപ്പുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ ചില അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പുണ്ടെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടിയോട് മാത്രമല്ല, എനിക്ക് ഒരാളോടും പ്രതിബദ്ധതയില്ല. മീഡിയവണിനോടും ജമാഅത്തെ ഇസ്‍ലാമിയോടും മറ്റൊരു മതസംഘടനയോടും എനിക്ക് പ്രതിബദ്ധതയില്ല. അതുപോലെ സിപിഎമ്മിനോടും എനിക്ക് പ്രതിബദ്ധതയില്ല. സിപിഎം സഹയാത്രികനായി തുടരാനാണ് എന്‍റെ ആഗ്രഹം. പാര്‍ട്ടി എന്നോട് ആവശ്യപ്പെടുന്നതുവരെ എന്‍റെ സേവനം തുടരും. ആര്‍ക്കും എന്‍റെ സേവനം നല്‍കിയിട്ടില്ല. അന്‍വറിനെ പിന്തുണക്കുന്ന കാര്യമൊന്നും ഞാന്‍ ആലോചിട്ടില്ല...ജലീല്‍ പറഞ്ഞു..



Similar Posts