കെ.റ്റി.ഡി.എഫ്.സി- അലിഫ് ഗ്രൂപ്പ് കരാര്‍ കെ.എസ്.ആ.ർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ ബലക്ഷയത്തെക്കുറിച്ച് അറിഞ്ഞ ശേഷം
|ബലക്ഷയമുണ്ടെന്ന് അറിഞ്ഞിട്ടും കരാറിന് അലിഫ് ഗ്രൂപ്പ് തയ്യാറായി എന്നാണ് വ്യക്തമാകുന്നത്
കെ.റ്റി.ഡി.എഫ്.സിയും അലിഫ് ഗ്രൂപ്പും തമ്മിൽ നടത്തിപ്പ് കരാറുണ്ടാക്കിയത് കെ.എസ്.ആ.ർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ ബലക്ഷയത്തെക്കുറിച്ച് അറിഞ്ഞ ശേഷം. കെട്ടിടം കൈമാറ്റച്ചടങ്ങില്‍ കെ.റ്റി.ഡി.എഫ്.സി എം.ഡി തന്നെ ബലക്ഷയത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ബലക്ഷയമുണ്ടെന്ന് അറിഞ്ഞിട്ടും കരാറിന് അലിഫ് ഗ്രൂപ്പ് തയ്യാറായി എന്നാണ് വ്യക്തമാകുന്നത്.
കെ.എസ്.ആർ.ടി.സി സമുച്ചയം ധാരണാപത്രം ഒപ്പിട്ട് അലിഫ് ബിൽഡേർസിന് കൈമാറുന്ന ചടങ്ങിൽ കെ.ടി.ഡി.എഫ്.സി നടത്തിയ പ്രസംഗമാണിത്. കഴിഞ്ഞ ആഗസ്ത് 26ന് ആയിരുന്നു ചടങ്ങ്. അലിഫ് ഗ്രൂപ്പ് മേധാവികളെ വേദിയിലിരുത്തി എം.ഡി മറ്റൊരു പ്രഖ്യാപനം കൂടി നടത്തി. ബലക്ഷയത്തെക്കുറിച്ച് ഇത്ര വ്യക്തതയുണ്ടായിട്ടും കോടികൾ മുടക്കിയ ഇടപാടുമായി അലിഫ് ഗ്രൂപ്പ് മുന്നോട്ടുപോയി. ബലക്ഷയം ആറുമാസത്തിനകം സർക്കാർ പരിഹരിക്കുമെന്ന കാര്യത്തിലും അലിഫ് ബിൽഡേഴ്സിന് ഒരു സംശയവുമില്ല. കുറഞ്ഞ തുകക്കാണ് കെട്ടിടം നടത്തിപ്പ് അലിഫ് ഗ്രൂപ്പിന് കൈമാറിയതെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ധനകാര്യ വകുപ്പിന്റെ എതിർപ്പിനെ അവഗണിച്ചാണ് കെട്ടിടം കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചത്.