Kerala
Kudumbashree entrepreneurs were excluded from running the hotel for refusing to buy Deshabhimani
Kerala

ദേശാഭിമാനി വരിക്കാരാവാൻ വിസമ്മതിച്ചതിന് കുടുംബശ്രീ സംരംഭകരെ ഹോട്ടൽ നടത്തിപ്പിൽനിന്ന് ഒഴിവാക്കിയെന്ന് ആരോപണം

Web Desk
|
22 May 2024 7:30 AM GMT

പത്തനംതിട്ട മലയാലപ്പുഴയിലെ ഡി.ടി.പി.സി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ സംരംഭകരെയാണ് ഒഴിവാക്കിയത്.

പത്തനംതിട്ട: സി.പി.എം മുഖപത്രമായ 'ദേശാഭിമാനി' വരിക്കാരാവൻ വിസമ്മതിച്ചതിന് കുടുംബശ്രീ സംരംഭകരെ ഹോട്ടൽ നടത്തിപ്പിൽനിന്ന് ഒഴിവാക്കിയെന്ന് ആരോപണം. പത്തനംതിട്ട മലയാലപ്പുഴയിലെ ഡി.ടി.പി.സി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ സംരംഭകരെയാണ് ഒഴിവാക്കിയത്. ജീവനക്കാരായ ആറു വനിതകളും ദേശാഭിമാനി വരിക്കാരാവണമെന്ന് പ്രാദേശിക സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സംരംഭകരുടെ ആരോപണം.

ഇതിന് തയ്യാറാവാത്തതിനെ തുടർന്ന് 10 വർഷമായി പ്രവർക്കിച്ച കുടുംബശ്രീ പ്രവർത്തകരെ ഒഴിവാക്കി പുതിയ ആളുകൾക്ക് കരാർ നൽകിയത് രാഷ്ട്രീയപ്രേരിതമായാണ് എന്നാണ് പരാതി. ആരോപണം ഡി.ടി.പി.സി തള്ളി. 10 വർഷമായി ഒരേ സംരംഭകർക്ക് നൽകുന്നത് ഓഡിറ്റിൽ പ്രശ്‌നം വന്നതിനെ തുടർന്നാണ് പുതിയ ആളുകൾക്ക് നൽകിയത്. നിയമപരമായി ടെൻഡർ വിളിച്ചാണ് മറ്റാളുകൾക്ക് നൽകിയതെന്നാണ് ഡി.ടി.പി.സി വിശദീകരണം.

Similar Posts